Friday, March 27, 2015

Orma '92 Speech : by Vishnu

Orma '92 speech

 വിദ്യാഭ്യാസത്തിനു  ശേഷം  വിവിധ മേഖലകളിൽ  തൊഴിലോ  വ്യവസായമോ ആയി ത്വരിത  ജീവിതം നയിക്കുന്ന പഴയ സുഹൃത്തുക്കളെ  തേടി ഇങ്ങനെയൊരു  ഒർമ്മക്കൂട്ട്  ഒരുക്കുന്നതിന്  മുൻകയ്യെടുത്ത  എല്ലാ നല്ല മനസുകളും അഭിനന്ദനം അർഹിക്കുന്നു.

ഗവർന്മെന്റ് പോളി ടെക്നിക് കളമശ്ശേരിയുടെ  എന്നത്തെയും  പോലെ  1992 ഇലക്റ്റ്രികൽ ബാച്ചും ദിശാബൊധമുള്ള അധ്യാപകരെയും ഉൽസുകരായ വിദ്യാർഥികളെയും കൊണ്ട് അനുഗ്രഹീതമായിരുന്നു.

അത് കൊണ്ടു തന്നെ  പഠനം മൂന്നു  വർഷത്തെ  രസകരമായ ഒരു യാത്രയും അതിനു  ശേഷം  കൂടുതൽ ബുദ്ധിമുട്ടുകൾ  കൂടാതെ തൊഴിൽ മേഖല  തിരഞ്ഞെടുക്കാൻ  അവസരങ്ങളും  ലഭ്യമായി.

സാങ്കേതിക  വിദ്യാഭ്യാസത്തിനോടൊപ്പം  പ്രായോഗിക  പരിജ്ഞാനവും, വ്യക്തിത്വ  വികസനത്തിനും, സാമൂഹിക  പ്രതിബദ്ധതയുള്ള  തൊഴിലാളികളോ തൊഴിൽ ദാതാക്കളോ ആയി  തീരുന്നതിനുള്ള  പരിശീലനവും നല്കുന്നതിൽ നമ്മുടെ  അധ്യാപകർ മികവു പുലർത്തി.

തൊഴിൽ മേഖലയിൽ വന്നു ചേരാവുന്ന  ഏതൊരു പ്രശ്നത്തിനും  വസ്തു  നിഷ്ഠമായ  അവലോകനവും  അതിനു  ഏറ്റവും  അനുയോജ്യമായ  നിയന്ത്രണങ്ങളും  പരിഹാര നിർണയവും നടത്തുന്നതിന് സാങ്കേതിക  ജ്ഞാനത്തിനോടോപ്പം  വ്യക്തികമോ യാന്ത്രികമൊ ആയ  സൂചനകൾ  നല്കുന്നതിന്  പര്യാപ്തമാക്കുന്നത്  അധ്യാപനത്തിന്റെ  അടിസ്ഥാനപരമായ  കാര്യങ്ങളിൽ  പ്രധാനമാണ്.

ക്ലാസ്  മുറികളിലെ  ചർച്ചകളെ  പോലെ  തന്നെ  പഠന  യാത്രകളും  പ്രയോജനകരമാക്കുന്നതിൽ  നല്ലൊരു പങ്ക്  ഉത്തരവാദിത്വമുള്ള അധ്യാപകന്  തന്നെയാണ്. 

മണിക്കൂറുകൾ  നീളുന്ന  പ്രഭാഷണങ്ങളെക്കാൾ  എളുപ്പത്തിൽ  വിഷയത്തിന്റെ  പ്രധാന ഭാഗങ്ങൾ  സംവേദനം നടത്തുന്നതിൽ  നമ്മുടെ ഗുരുക്കൻമാർ എപ്പോഴും വിജയിച്ചിരുന്നത്  ഇങ്ങനെയുള്ള  ചർച്ചകളിലൂടെയാണ്. 

ഒരോ പഠിതാവിന്റെയും  കഴിവുകളെ  തിരിച്ചറിയുന്നതിലും  അവയെ  പരിപോഷിപ്പിക്കുന്നതിലും  പ്രാവീണിയമുള്ള അനവധി അധ്യാപകർ നമ്മുടെ  പോളി  ജീവിതത്തിൽ  ഉണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക്  ഉപദേശങ്ങൾ നൽകുകയും  സ്വയം  മാതൃക കാണിച്ചു അദ്ധ്യാപകർക്ക്  നേതൃത്വം കൊടുക്കുകയും  ചെയ്ത  പ്രധാന  അധ്യാപകർ ഉണ്ടായിരുന്നതിനാൽ  നാം  ധന്യരായി !

പരിമിതികളിൽ  പരിദേവനം നടത്താതെ  തങ്ങളുടെ  വിദ്യാർത്ഥികളെ  വേണ്ട  പരിഗണനകൾ  നൽകി  പ്രബുദ്ധരാക്കുന്നതിൽ  നമ്മുടെ അധ്യാപകർ എപ്പോഴും വിജയിച്ചു !

ലാളനകളും  ശിക്ഷണവും  വേണ്ടതു പോലെ  ലഭിച്ചതിനാൽ  എല്ലാ  അവസരങ്ങളിലും വിജയം നേടാൻ  നമ്മുടെ  ബാച്ചിലെ  ഭൂരിഭാഗം  പേർക്കും സാധിച്ചു.