Friday, May 3, 2024

Sanju ~ walked away

 


Classmate since the second year of our college life.

One individual who stood strong for any righteous causes.

Seamlessly blending among network of friends without any ego.

always loyal to comrades and an coworkers.

passionate enough to shoulder responsibilities and meeting deadlines.

our college mate, 

comrade, 

colleague in previous employers, 

partner in actions, 

like a true brother,

a real buddy pair; 

gone too long.

whenever I visited home, you were away at work, but always told over the phone that we shall meet soon.

while you visited my place, we spoke over phone but could not meet due to clash in your schedules; you told we shall meet soon.

later when I needed help, you dropped all your works and reached at the spot! 

still you didn't wait to meet.

"sorry" or "thank you" were never between us!

buddy, you left too early to Rest In Peace.


Sanju, you will always be missed.

Sunday, August 22, 2021

Orma '92 ~ Google Meet on 22nd August 2021

ഓർമ്മ '92 ~ അംഗങ്ങൾ പങ്കെടുത്ത ഗൂഗിൾ മീറ്റ്.

  1. വിഷ്ണു എം എസ് - വാഴക്കുളം 
  2. ബെന്നി - മൂലമറ്റം 
  3. രമേഷ് ജി  അയ്യർ - തിരുവനന്തപുരം 
  4. ഷിബു - എറണാകുളം 
  5. ഇക്ബാൽ - ദുബായ് 
  6. ജീന - എറണാകുളം 
  7. ടോമി - 
  8. രാജേഷ് ടി ജി - ബോംബെ (മുംബൈ)
  9. പ്രദീപ് - ദുബായ് 
  10. സതീഷ് എം പി - മുവാറ്റുപുഴ 
  11. ഇന്ദുലേഖ - പെരുമ്പാവൂർ 
  12. രാജി എം എസ്  - പാങ്ങോട് (പുത്തൻ കുരിശ്)
  13. ചാറ്റർജി എസ് ഡീൻ - ആലുവ  
  14. രാജേഷ് ടി ആർ - എറണാകുളം 
  15. മെറ്റിൽഡ - പുനലൂർ 
നമ്മെ വിട്ടു പോയ സഹപാഠികളെ (സൈനുദ്ദീൻ, ഗനി ബഷീർ, നിസാർ, സുഹൃത്തുക്കളായിരുന്ന രാജീവ് ചെറായി, ബിനോയ് ചന്ദ്രൻ )  സ്മരിച്ചു കൊണ്ട് മീറ്റ് ആരംഭിച്ചു.

 എല്ലാവരും തങ്ങളുടെയും കുടുംബാങ്ങങ്ങളുടെയും കാര്യങ്ങൾ സംസാരിച്ചു അന്യോന്യം  പരിചയം പുതുക്കി.  

തമ്മിൽ കാണാൻ സാധിച്ചിരുന്ന കൂട്ടുകാർ അക്കാര്യം പറഞ്ഞു.ഔദ്യോഗിക സംഘടനയുടെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  മെറ്റിൽഡയെ അഭിനന്ദിച്ചു.

ഇനിയും ഇങ്ങനെ മീറ്റുകൾ സംഘടിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.


Monday, April 27, 2015

Suggestions ! - from Siju

Please take opinion about today's function and suggestion to improve next meeting, before closing the function.

My suggestion:
We can meet every 3rd or 5th year.

Thanks & Regards
Siju

ഓർമ '92 - നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ ശ്രീ.തോമസ്‌

ഓർമ '92. ശ്രീ.തോമസ്‌  

ഓർമ '92  ചടങ്ങിൽ സംബന്ധിക്കാൻ  നമ്മുടെ ക്ഷണം  സ്വീകരിച്ച  നമ്മുടെ പ്രിയപ്പെട്ട  അദ്ധ്യാപകൻ  ശ്രീ.തോമസ്‌  അവർകൾക്ക് ഹൃദയത്തിന്റെ  ഭാഷയിൽ  നമസ്‌കാരം!

സാങ്കേതിക  വിദ്യാഭ്യാസത്തിൽ  പ്രധാനമായ പ്രായോഗിക  പരിശീലനം പോലെ  വിഷയങ്ങള  ഉദാഹരണ  സഹിതം  അവതരിപ്പിച്ചു  തന്റെ വിദ്യാർഥികളിൽ  സംശയ ലേശമെന്യെ ഹൃദിസ്ഥമാക്കി  തീർക്കുന്ന പ്രത്യേകത  അദ്ദേഹത്തിനു  ഉണ്ടായിരുന്നു. 

അത് കൊണ്ടു തന്നെ  "അസൈൻമെന്റുകൾ" ഒരിക്കലും  "പീഡനം" ആയിരുന്നില്ല! 

അദ്ദേഹത്തിന്റെ  ക്ലാസ്സ് മുറികളിലെ  സ്വാതന്ത്ര്യം  എല്ലാവരിലും  ഒരേ പോലെ  ഉന്മെഷം നൽകിയിരുന്നു.

വിദ്യാർഥികളുടെ  സംശയ നിവാരണത്തിൽ  വളരെയേറെ ക്ഷമ  കാണിച്ചിരുന്ന  അപൂർവം അധ്യാപകരിൽ  ഒരാളായിരുന്നു ശ്രീ.തോമസ്‌  അവർകൾ. 

പ്രായോഗിക  സന്ദർഭങ്ങളിൽ  പലപ്പോഴും  അദ്ദേഹത്തിന്റെ  ഉപദേശങ്ങൾ  അനുഗ്രഹമായിട്ടുണ്ട്.

വിദ്യാഭ്യാസാനന്തരം  തൊഴിൽ  മേഖലകളിലെ  സംഘർഷങ്ങളെ അതിജീവിക്കാൻ  നമ്മളെ  പ്രാപ്തരാക്കുന്നതിൽ  പ്രധാനം  ഇത് തന്നെ. 

വിഷയത്തിൽ അവഗാഹമുള്ള  അദ്ധ്യാപകൻ  എന്നതിലുപരി  സമൂഹത്തിലെ  പരിവർത്തനങ്ങൾക്ക്  കഴിവുള്ള വ്യക്തിത്വം  കൂടിയായിരുന്നു  അദ്ദേഹം.

വ്യവസായങ്ങളുടെ  വികസനത്തിന്  പ്രധാനമായ  ഒന്ന്  അതിലെ  ജോലികളുടെ  നിയന്ത്രണം ആണ്.  
അതിൽ തന്നെ മുഖ്യമായത്  വ്യക്തി - വസ്തു  സമ്മിശ്രമായ  നടത്തിപ്പും.

അങ്ങനെയുള്ള  സാഹചര്യത്തിൽ  തൊഴിലുടമയുടെയും തൊഴിലാളികളുടെയും  (ജോലിക്കാരുടെയും) മധ്യ വർത്തിയായി  പ്രവർത്തിക്കുന്ന സാങ്കേതിക  നിപുണരായ  വ്യക്തികളെ  വാർത്തെടുക്കുന്നതിൽ ശുഷ്കാന്തിയോടെ  നില  കൊള്ളുന്ന  ശ്രീ.തോമസ്‌  അവർകളെ പോലെയുള്ള  അധ്യാപകർ അഭിനന്ദനങ്ങൾ  അർഹിക്കുന്നു.

ക്ലാസ്  മുറിക്കു  പുറത്ത്  ഒരു  നല്ല  സുഹൃത്തിനെയാണ്  അദ്ദെഹത്തിലൂടെ  നമുക്ക്  ലഭിച്ചത്.

അദ്ദേഹത്തിനെ  ആദരിക്കാൻ  അവസരം  സിദ്ധിച്ച  നമ്മളെല്ലാവരും  ധന്യരായി!..

Thank you Note: to Orma '92 Team

Orma '92 ~ 2014

Memories take us to the golden period of our past and the most beautiful occasion remains in our campus where we spent majority of our adolescents to youth.

A revival of campus life definitely rejuvenate everyone's soul.  Intention of like minded brains of 1992 batch of Diploma Electrical students conceived the event Orma '92.

Spark ignited by Chatterji was taken ahead by Metilda who really inspired other friends to involve mentally & physically to realize this task.  Thus more members ( Tomy, Nazeer, Vishnu, Satheesh) were actively involved into the core team taking individual responsibilities from locating the venue to the tiniest gift for little wonders expected in the event.

As a result of many meetings with principal, HOD & alumni officer, GPT auditorium and campus was finalized as Event location.

ഓർമ്മ '92 ~ 2014 സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം - ശ്രീ.ഷംസുദ്ദീൻ അവർകൾ

Below is the abstract from Chatterji's speech inviting our chief guest Mr.Shamsuddeen.

ഓർമ 92 ശ്രീ.ഷംസുദ്ദീൻ അവർകൾ.

വിശിഷ്ട  അതിഥിയായി  ഓർമ്മ '92  സന്പന്നമാക്കുവാൻ  സന്മനസു കാട്ടിയ  ശ്രീ.ഷംസുദ്ദീൻ  അവർകളെ നമിക്കുന്നു. 

കളമശ്ശേരി  പൊളി  ടെക്നിക് സ്ഥാപിതമായത്തിനു കാലങ്ങൾക്ക് ശേഷം  നവീന  പഠന രീതികളും സ്ഥാപനത്തിന്റെ  സാങ്കേതിക ശേഷി  വർധനവുകൾ ഉൾപ്പെടെ പല  പ്രവർത്തനങ്ങൾക്കും  ക്രിയാത്മകമായ  സാന്നിധ്യമായിരുന്നു  അദ്ദെഹത്തിന്റെത്.

പ്രതിദിന  വിദ്യാഭ്യാസ വിഷയങ്ങളിലെ  ഉത്തരവാദിത്വങ്ങൾക്ക് ഉപരിയായി  "തുടർ വിദ്യാഭ്യാസ കേന്ദ്രം" വഴി  വിവിധ  മേഖലകളിലെ തൊഴിലാളികൾക്ക്  സാങ്കേതിക പരിജ്ഞാനം  നൽകുന്നതിന് അദ്ദേഹത്തിന്റെ ഇടപെടൽ സാധ്യമാക്കി.  

വിവര സാങ്കേതിക  വിദ്യയിൽ  വി സ് ഫോടനാത്മകമായ  വളർച്ചയുടെ
സമയത്ത്  അതിനൊപ്പം  കിട പിടിക്കുന്ന  വിദ്യാലയമായി  കളമശ്ശേരി  പൊളി  ടെക്നിക്കിനെ  മാറ്റുന്നതിൽ  പ്രശംസനീയമായ  പങ്കു  വഹിച്ചതു ശ്രീ.ഷംസുദ്ദീൻ  അവർകൾ  ആണ്.  

വിദ്യാർഥികളെ സമചിത്തത ശീലിപ്പിക്കുകയും കാന്പസ്സിൽ  അച്ചടക്കത്ത്തിനു  പ്രാധാന്യം  നല്കുന്നതിനോപ്പം  സമയ ക്ലിപ്തത ചിട്ടപ്പെടുത്തി  പൊതുവായ  ഉന്നമനം  അദ്ദേഹം  സാധ്യമാക്കിയത്  ഏറെ  ശ്ലാഘനീയമാണ് !
കാലാനുസൃതമായ  മാറ്റങ്ങൾ  എപ്പോഴും പുരോഗതിയുടെ നാഴികക്കല്ല്  ആയതിനാൽ  ഭാവിയിലെ  വിസ്മയങ്ങൾക്ക്  അദ്ദേഹത്തിന്റെ  ദീർഘദർശനങ്ങൾക്ക്  ദൈവം  ശക്തി  നൽകട്ടെ എന്ന്  നമുക്ക്  പ്രാർഥിക്കാം.

ഓർമ്മ '92  ~ 2014 സമ്മേളനം  ഔദ്യോഗികമായി  ഉദ്ഘാടനം  നടത്തുവാൻ  അദ്ദേഹത്തെ  വിനയപൂർവം  ക്ഷണിക്കുന്നു.  

Orma '92 gratitude towards Smt.Annakkutti teacher.

Below is few words from Orma '92 towards Smt.Annakkutti teacher.

______


വിദ്യാർഥികൾ  വെറും  "കുട്ടികളും"  അധ്യാപകർ അവരുടെ രക്ഷിതാക്കളും  ആയി തീർന്ന  പല  സന്ദർഭങ്ങളും കളമശ്ശേരി  പൊളി  ടെക്നിക് ജീവിതത്തിൽ  ഉണ്ടായി.

നമുക്കേവർക്കും  പ്രിയപ്പെട്ട ശ്രീമതി.അന്നക്കുട്ടി  ടീച്ചറിന്റെ  സാന്നിധ്യം  ഇതിന്റെ ഉത്തമ  ഉദാഹരണമാണ്.

വിരളമായിരുന്നെങ്കിലും "ശാസനകൾ" എപ്പോഴും സദുദ്ദേശത്തോടെ  മാത്രമായിരുന്നതിനാൽ  ക്ലാസ്സ്  മുറികൾ ശാന്തവും  ഉത്സാഹഭരിതവും  ആയിരുന്നു.

പഠന വിഷയങ്ങളിലെ  ഗൃഹ പാഠങ്ങളിലോ, പരീക്ഷയിലെ ഉത്തര  കടലാസിലെ  പ്രകടനങ്ങളിലോ, ലബോറട്ടറികളിലെ  പരിശീലനങ്ങളിൽ  പോലുമോ  കണിശത  ലവലേശം  കുറയാതെ  നിയന്ത്രിക്കുന്നതിൽ  നിപുണയായ ഒരു  അധ്യാപിക!

പഠനത്തിനും  പരീക്ഷകൾക്കും ശേഷം "ഇനിയെന്ത് ?"  എന്ന ചോദ്യത്തിനു  മുന്പിൽ പകച്ചു നിന്ന  ചിലരെങ്കിലും  നമ്മളിൽ  ഉണ്ടാവാം.

തുടർ വിദ്യാഭ്യാസത്തിനുള്ള ഉപദേശങ്ങൾ വേണ്ട  സമയത്ത്  നൽകുകയും  സാങ്കേതിക  ശേഷി വികസന  മേഖലകൾ തിരഞ്ഞെടുക്കുന്നതിൽ  യഥാവിധി മാർഗ നിർദേശങ്ങൾ  കൊടുക്കുന്നതിലും  ശ്രീമതി.അന്നക്കുട്ടി  ടീച്ചർ ശ്രദ്ധിച്ചിരുന്നു.

സംസ്ഥാന  സാങ്കേതിക  വകുപ്പിന്റെ  കീഴിൽ നടത്തുന്ന  അപ്രന്റിസ്‌ പരിശീലനത്തിനു പോകുന്ന  വ്യക്തികളുടെ  പ്രകടനത്തെ  പറ്റി ശരിയായ  നിരീക്ഷണം  നടത്തുക വഴി  പരിശീലകരുടെയും അതാതു  സ്ഥാപനങ്ങളുടെയും  ശ്രദ്ധ  നേടിയ  ഈ  അധ്യാപിക  ഭാവിയുടെ  വാഗ്ദാനങ്ങളെ  തിരഞ്ഞെടുക്കുന്നതിൽ  സമർത്ഥയാണെന്ന്  നിരവധി  സാഹചര്യങ്ങൾ  തെളിയിച്ചു.  

വിവിധ  തൊഴിൽ മേഖലകളിൽ  പ്രവർത്തിക്കുന്ന  അനവധി  പ്രമുഖർ ശ്രീമതി.അന്നക്കുട്ടി അവർകലുടെ ശിഷ്യ സന്പത്ത് ആണ്.

തൊഴിലിലോ  വരുമാനത്തിലോ  അഭിവൃദ്ധിയുണ്ടാവുന്പോൾ  ശിഷ്യരിൽ  പലരും  തങ്ങളുടെ  നന്ദി  സൂചിപ്പിക്കാൻ  ഈ  അധ്യാപികയെ  സന്ദർശിക്കുക പതിവാണ്.

ഓര്മ്മ 92  കൂട്ടുകെട്ട്  സംഘാടകർ  ഈ  സമ്മേളനത്തെ  കുറിച്ച് സംസാരിച്ചപ്പോൾ  ഏറ്റവും  നല്ല രീതിയിൽ  അഭിനന്ദിക്കുകയും  ഭാവിയിൽ ചെയ്യുവാൻ സാധിക്കാവുന്ന  പല  ക്രിയാത്മകമായ  പ്രവൃത്തികൾക്കും പ്രചോദനം  നൽകുകയും ചെയ്തത് വഴി  ഇവിടെ  ഒത്തു  ചെർന്നവരുടെ  ആവേശം  ഇരട്ടിയായിരിക്കുന്നു. 

നമ്മുടെ  മുന്നോട്ടുള്ള  യാത്രയിൽ  വഴി  കാട്ടിയായി  ശ്രീമതി.അന്നക്കുട്ടി  അവർകളുടെ അനുഗ്രഹാശിസുകൾ  പ്രതീക്ഷിച്ചു  കൊണ്ട്, ആദരിക്കൽ  ചടങ്ങിലേക്ക്  സവിനയം  ക്ഷണിക്കുന്നു.