Monday, April 27, 2015

Orma '92 gratitude towards Smt.Annakkutti teacher.

Below is few words from Orma '92 towards Smt.Annakkutti teacher.

______


വിദ്യാർഥികൾ  വെറും  "കുട്ടികളും"  അധ്യാപകർ അവരുടെ രക്ഷിതാക്കളും  ആയി തീർന്ന  പല  സന്ദർഭങ്ങളും കളമശ്ശേരി  പൊളി  ടെക്നിക് ജീവിതത്തിൽ  ഉണ്ടായി.

നമുക്കേവർക്കും  പ്രിയപ്പെട്ട ശ്രീമതി.അന്നക്കുട്ടി  ടീച്ചറിന്റെ  സാന്നിധ്യം  ഇതിന്റെ ഉത്തമ  ഉദാഹരണമാണ്.

വിരളമായിരുന്നെങ്കിലും "ശാസനകൾ" എപ്പോഴും സദുദ്ദേശത്തോടെ  മാത്രമായിരുന്നതിനാൽ  ക്ലാസ്സ്  മുറികൾ ശാന്തവും  ഉത്സാഹഭരിതവും  ആയിരുന്നു.

പഠന വിഷയങ്ങളിലെ  ഗൃഹ പാഠങ്ങളിലോ, പരീക്ഷയിലെ ഉത്തര  കടലാസിലെ  പ്രകടനങ്ങളിലോ, ലബോറട്ടറികളിലെ  പരിശീലനങ്ങളിൽ  പോലുമോ  കണിശത  ലവലേശം  കുറയാതെ  നിയന്ത്രിക്കുന്നതിൽ  നിപുണയായ ഒരു  അധ്യാപിക!

പഠനത്തിനും  പരീക്ഷകൾക്കും ശേഷം "ഇനിയെന്ത് ?"  എന്ന ചോദ്യത്തിനു  മുന്പിൽ പകച്ചു നിന്ന  ചിലരെങ്കിലും  നമ്മളിൽ  ഉണ്ടാവാം.

തുടർ വിദ്യാഭ്യാസത്തിനുള്ള ഉപദേശങ്ങൾ വേണ്ട  സമയത്ത്  നൽകുകയും  സാങ്കേതിക  ശേഷി വികസന  മേഖലകൾ തിരഞ്ഞെടുക്കുന്നതിൽ  യഥാവിധി മാർഗ നിർദേശങ്ങൾ  കൊടുക്കുന്നതിലും  ശ്രീമതി.അന്നക്കുട്ടി  ടീച്ചർ ശ്രദ്ധിച്ചിരുന്നു.

സംസ്ഥാന  സാങ്കേതിക  വകുപ്പിന്റെ  കീഴിൽ നടത്തുന്ന  അപ്രന്റിസ്‌ പരിശീലനത്തിനു പോകുന്ന  വ്യക്തികളുടെ  പ്രകടനത്തെ  പറ്റി ശരിയായ  നിരീക്ഷണം  നടത്തുക വഴി  പരിശീലകരുടെയും അതാതു  സ്ഥാപനങ്ങളുടെയും  ശ്രദ്ധ  നേടിയ  ഈ  അധ്യാപിക  ഭാവിയുടെ  വാഗ്ദാനങ്ങളെ  തിരഞ്ഞെടുക്കുന്നതിൽ  സമർത്ഥയാണെന്ന്  നിരവധി  സാഹചര്യങ്ങൾ  തെളിയിച്ചു.  

വിവിധ  തൊഴിൽ മേഖലകളിൽ  പ്രവർത്തിക്കുന്ന  അനവധി  പ്രമുഖർ ശ്രീമതി.അന്നക്കുട്ടി അവർകലുടെ ശിഷ്യ സന്പത്ത് ആണ്.

തൊഴിലിലോ  വരുമാനത്തിലോ  അഭിവൃദ്ധിയുണ്ടാവുന്പോൾ  ശിഷ്യരിൽ  പലരും  തങ്ങളുടെ  നന്ദി  സൂചിപ്പിക്കാൻ  ഈ  അധ്യാപികയെ  സന്ദർശിക്കുക പതിവാണ്.

ഓര്മ്മ 92  കൂട്ടുകെട്ട്  സംഘാടകർ  ഈ  സമ്മേളനത്തെ  കുറിച്ച് സംസാരിച്ചപ്പോൾ  ഏറ്റവും  നല്ല രീതിയിൽ  അഭിനന്ദിക്കുകയും  ഭാവിയിൽ ചെയ്യുവാൻ സാധിക്കാവുന്ന  പല  ക്രിയാത്മകമായ  പ്രവൃത്തികൾക്കും പ്രചോദനം  നൽകുകയും ചെയ്തത് വഴി  ഇവിടെ  ഒത്തു  ചെർന്നവരുടെ  ആവേശം  ഇരട്ടിയായിരിക്കുന്നു. 

നമ്മുടെ  മുന്നോട്ടുള്ള  യാത്രയിൽ  വഴി  കാട്ടിയായി  ശ്രീമതി.അന്നക്കുട്ടി  അവർകളുടെ അനുഗ്രഹാശിസുകൾ  പ്രതീക്ഷിച്ചു  കൊണ്ട്, ആദരിക്കൽ  ചടങ്ങിലേക്ക്  സവിനയം  ക്ഷണിക്കുന്നു. 

No comments:

Post a Comment