Monday, April 27, 2015

ഓർമ '92 - നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ ശ്രീ.തോമസ്‌

ഓർമ '92. ശ്രീ.തോമസ്‌  

ഓർമ '92  ചടങ്ങിൽ സംബന്ധിക്കാൻ  നമ്മുടെ ക്ഷണം  സ്വീകരിച്ച  നമ്മുടെ പ്രിയപ്പെട്ട  അദ്ധ്യാപകൻ  ശ്രീ.തോമസ്‌  അവർകൾക്ക് ഹൃദയത്തിന്റെ  ഭാഷയിൽ  നമസ്‌കാരം!

സാങ്കേതിക  വിദ്യാഭ്യാസത്തിൽ  പ്രധാനമായ പ്രായോഗിക  പരിശീലനം പോലെ  വിഷയങ്ങള  ഉദാഹരണ  സഹിതം  അവതരിപ്പിച്ചു  തന്റെ വിദ്യാർഥികളിൽ  സംശയ ലേശമെന്യെ ഹൃദിസ്ഥമാക്കി  തീർക്കുന്ന പ്രത്യേകത  അദ്ദേഹത്തിനു  ഉണ്ടായിരുന്നു. 

അത് കൊണ്ടു തന്നെ  "അസൈൻമെന്റുകൾ" ഒരിക്കലും  "പീഡനം" ആയിരുന്നില്ല! 

അദ്ദേഹത്തിന്റെ  ക്ലാസ്സ് മുറികളിലെ  സ്വാതന്ത്ര്യം  എല്ലാവരിലും  ഒരേ പോലെ  ഉന്മെഷം നൽകിയിരുന്നു.

വിദ്യാർഥികളുടെ  സംശയ നിവാരണത്തിൽ  വളരെയേറെ ക്ഷമ  കാണിച്ചിരുന്ന  അപൂർവം അധ്യാപകരിൽ  ഒരാളായിരുന്നു ശ്രീ.തോമസ്‌  അവർകൾ. 

പ്രായോഗിക  സന്ദർഭങ്ങളിൽ  പലപ്പോഴും  അദ്ദേഹത്തിന്റെ  ഉപദേശങ്ങൾ  അനുഗ്രഹമായിട്ടുണ്ട്.

വിദ്യാഭ്യാസാനന്തരം  തൊഴിൽ  മേഖലകളിലെ  സംഘർഷങ്ങളെ അതിജീവിക്കാൻ  നമ്മളെ  പ്രാപ്തരാക്കുന്നതിൽ  പ്രധാനം  ഇത് തന്നെ. 

വിഷയത്തിൽ അവഗാഹമുള്ള  അദ്ധ്യാപകൻ  എന്നതിലുപരി  സമൂഹത്തിലെ  പരിവർത്തനങ്ങൾക്ക്  കഴിവുള്ള വ്യക്തിത്വം  കൂടിയായിരുന്നു  അദ്ദേഹം.

വ്യവസായങ്ങളുടെ  വികസനത്തിന്  പ്രധാനമായ  ഒന്ന്  അതിലെ  ജോലികളുടെ  നിയന്ത്രണം ആണ്.  
അതിൽ തന്നെ മുഖ്യമായത്  വ്യക്തി - വസ്തു  സമ്മിശ്രമായ  നടത്തിപ്പും.

അങ്ങനെയുള്ള  സാഹചര്യത്തിൽ  തൊഴിലുടമയുടെയും തൊഴിലാളികളുടെയും  (ജോലിക്കാരുടെയും) മധ്യ വർത്തിയായി  പ്രവർത്തിക്കുന്ന സാങ്കേതിക  നിപുണരായ  വ്യക്തികളെ  വാർത്തെടുക്കുന്നതിൽ ശുഷ്കാന്തിയോടെ  നില  കൊള്ളുന്ന  ശ്രീ.തോമസ്‌  അവർകളെ പോലെയുള്ള  അധ്യാപകർ അഭിനന്ദനങ്ങൾ  അർഹിക്കുന്നു.

ക്ലാസ്  മുറിക്കു  പുറത്ത്  ഒരു  നല്ല  സുഹൃത്തിനെയാണ്  അദ്ദെഹത്തിലൂടെ  നമുക്ക്  ലഭിച്ചത്.

അദ്ദേഹത്തിനെ  ആദരിക്കാൻ  അവസരം  സിദ്ധിച്ച  നമ്മളെല്ലാവരും  ധന്യരായി!..

No comments:

Post a Comment